you are...........

Friday 22 June 2012

sslc ഐ.ടി.പരീക്ഷയുമായി ബന്ധപ്പെട്ട ചല ചോദ്യങ്ങലിന്നു പരിചയപ്പെടാം....!Ashok Kumar തയ്യാറാക്കിയത്

Chapter One മിഴിവാര്‍ന്ന ചിത്രലോകം

  1. താഴെ കൊടുത്തിരിക്കുന്നവയില്‍ ഗ്രാഫിക്സ് സോഫ്റ്റ് വെയര്‍ അല്ലാത്തത് ഏത്
      a) Dia b) Open office draw c) Inkscape d) Gperiodic
  1. svg എന്നതിന്റെ പൂര്‍ണ്ണരൂപം താഴെ കൊടുത്തിരിക്കുന്നതില്‍ ഏതാണ് ?
      a) Sensible Vector Graphics b) Scalable Vector Graphics
      c) Scalable Virtual Graphics d) ഇതിലൊന്നുമല്ല
  1. ഇങ്ക് സ്കേപ്പില്‍ വരക്കുന്ന ചിത്രത്തിന്റെ അരികുകള്‍ കാണിക്കുന്ന വര അല്ലെങ്കില്‍ വക്രം എന്തുപേരിലാണ് അറിയപ്പെടുന്നത്
      a) stroke b) fill c) edge d) outline
  1. Inkscape ല്‍ ഒരു ക്യാന്‍വാസില്‍ തന്നെ വരക്കുന്ന പല ഓബ്ജറ്റുകളെ ഒന്നിച്ചുചേര്‍ത്ത് ഒറ്റ ഓബ്ജറ്റാക്കിമാറ്റുന്ന പ്രവര്‍ത്തനമാണ്
      a) ക്ലോണിങ്ങ് b) യൂണിയന്‍ c) ഷെയറിങ്ങ് d)ഡൂപ്പിളിക്കേറ്റ്
  1. Inkscape ല്‍ വരച്ച ഒരു ചിത്രത്തിന്റെ അരികുകള്‍ നേര്‍വരകളായിരുന്നുഈ വരകള്‍ വളക്കുന്നതിന് ഏത് ടൂളാണ് ഉപയോഗിക്കാവുന്നത്
    a) പെന്‍സില്‍ ടൂള്‍ b) ക്രിയേറ്റ് റെക്ടാങ്കിള്‍ c)സെലക്ട് ട്രാന്‍സ് ഫോം ടൂള്‍
    d) എഡിറ്റ് പാത്ത് ബൈ നോഡ് ടൂള്‍
  2. താഴെ തന്നിട്ടുള്ള നാല് Inkscape ടൂളുകളില്‍ ഒരെണ്ണം മറ്റുള്ളവയില്‍ നിന്നും വ്യത്യസ്ഥമാണ് ഏതാണ് ഈ ടൂള്‍ ?
    a) b) c) d)
  1. Inkscape സോഫ് റ്റ് വെയര്‍ ഉപയോഗിച്ച് ധാരാളം ഇതളുകളുള്ള ഒരു പൂവിന്റെ ചിത്രം വരക്കുകയായിരുന്നു അനുഇതളുകള്‍ക്കെല്ലാം ഒരേ ആകൃതിയും നിറവും വലുപ്പവുമാണ് ഒരു ഇതളിന്റെ ധാരാളം തനിപ്പകര്‍പ്പുകള്‍ നിര്‍മ്മിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്നതില്‍ ഏത് സങ്കേതമാണ് ഉചിതമായിട്ടുള്ളത്
    a) copy – paste b)clone c) rotate d) tranform
  2. Inkscape സോഫ്റ്റ് വെയറില്‍ parent എന്ന വാക്കിന് നല്‍കിയിരിക്കുന്ന അര്‍ഥം എന്ത് ?
    a) ഓബ്ജറ്റിന്റെ പകര്‍പ്പ് b) സോഫ്റ്റ്വെയറിലെ ഒരു മെനു c) ഒരു ടൂളിന്റെ പേര്
    d)പകര്‍പ്പെടുക്കുന്നതിനുള്ള അടിസ്ഥാന ഓബ്ജറ്റ്
  3. Inkscape ല്‍ union എന്ന പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയാല്‍ താഴെ കൊടുത്തിരിക്കുന്നവയില്‍ ശരിയായ വസ്തുത എന്ത്?
    a) ചേര്‍ത്തുവെച്ച ഓബ്ജറ്റുകളെ പെട്ടന്ന് വേര്‍തിരിക്കാന്‍ പറ്റും
    b) ഓബ്ജറ്റുകളെല്ലാം ചെറുതാകും
    c) ഓബ്ജറ്റുകള്‍ക്ക് നിറവ്യത്യാസം ഉണ്ടാകും
    d) സെലക്റ്റ് ചെയ്ത ഓബ്ജറ്റുകള്‍ ചേര്‍ന്ന് ഒറ്റ ഒബ്ജക്റ്റായിത്തീരും
  4. Inkscape ല്‍ ഒരു ഓബ്ജറ്റിനെ കോപ്പിചെയ്ത് ആവശ്യമായ ഭാഗത്ത് പേസ്റ്റ് ചെയ്യുന്നതിനു സമാനമായ മാര്‍ഗ്ഗം ?
    a) select original b) union c) put on path d) duplicate
  5. അമ്മു Inkscape ല്‍ ഒരു ചിത്രം വരക്കുകയായിരുന്നു.പല ആകൃതിയുള്ള ഓബ്ജറ്റുകളുടെ ഒരു സമ്മേളനമായിരുന്നു ചിത്രം ഒരു ഓബ്ജറ്റില്‍ തന്നെ ഒന്നില്‍ കൂടുതല്‍ നിറങ്ങള്‍ കലര്‍ത്തുന്നതിന് അവള്‍ക്ക് ഏതു ടൂളാണ് നിങ്ങള്‍ക്ക് നിര്‍ദ്ദേശിക്കാനുള്ളത്
    a) fill color tool b) transform tool c) gradient tool d) rectangle tool
  6. ജിമ്പ് ഇങ്ക്സ്കേപ്പ് എന്നീ സോഫ്റ്റ് വെയറുകള്‍ താരതമ്യം ചെയ്യുമ്പോള്‍ ശരിയായ പ്രസ്താവന ഏത്
    a) രണ്ടും വെക്ടര്‍ ചിത്രങ്ങള്‍ നല്‍കുന്നു. b) രണ്ടും റാസ്റ്റര്‍ ചിത്രങ്ങള്‍ നല്‍കുന്നു
    c) ജിമ്പ് വെക്ടര്‍ ചിത്രവും ഇങ്ക് സ്കേപ്പ് റാസ്റ്റര്‍ ചിത്രവും നല്‍കുന്നു
    d) ജിമ്പ് റാസ്റ്റര്‍ ചിത്രവും ഇങ്ക് സ്കേപ്പ് വെക്ടര്‍ ചിത്രവും നല്‍കുന്നു
  7. ഇങ്ക് സ്ക്കേപ്പില്‍ ഓവല്‍ ആകൃതിയില്‍ വരച്ച ഒരു ഓബ്ജറ്റിന്റെ പാതയുടെ ആകൃതിയില്‍ ടെക്റ്റ്(അക്ഷരങ്ങള്‍ക്രമീകരിക്കാന്‍ ഏത് സങ്കേതം ഉപയോഗിക്കാം ?
    a) edit ---copy b) put on path c) rotate d) duplicate
  8. അനു ഒരു ഗ്രാഫിക്സ് സോഫ്റ്റ് വെയറില്‍ വരച്ച ചിത്രം വലുതാക്കിയപ്പോള്‍ വ്യക്തത കുറയുന്നതായി കണ്ടുതാഴെ കൊടുത്തിരിക്കുന്നതില്‍ ഏതിലായിരിക്കാം അമ്മു ചിത്രം വരച്ചത് ?
    a) Gimp b) Dia c) open office draw d) Inkscape
  9. അപ്പു Inkscape ല്‍ വരച്ച പുഷ്പത്തിന്റെ ഒരു ക്ലോണ്‍ നിര്‍മ്മിച്ചതിനുശേഷം ആദ്യം വരച്ച പൂ വിന്റെ നിറം മാറ്റിയപ്പോള്‍ ചിത്രത്തിന്റെ ക്ലോണിലും അതേ നിറം തന്നെ വരുന്നതായി കണ്ടു.ഈ പ്രശ്നം പരിഹരിക്കാന്‍ ഏറ്റവും ഉചിതമായ മാര്‍ഗ്ഗം ഏതാണ്?
    a) പ്രശ്നം പരിഹരിക്കാന്‍ സാധ്യമല്ല b) സേവ് ചെയ്യുക c) pdf രൂപത്തിലാക്കുക d) Unlink cloneചെയ്യുക
    Type Two : very short questions and Answers
    ശരിയായ രണ്ട് ഉത്തരങ്ങള്‍ തെരഞ്ഞെടുക്കുക
  10. ജിമ്പ്ഇങ്ക്സ്കേപ്പ് എന്നീ ഗ്രാഫികസ് സോഫ്റ്റ് വെയറുകളില്‍ വരയ്ക്കുന്ന ചിത്രങ്ങളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകള്‍ ഏത്?
    a) രണ്ടും വെക്ടര്‍ ചിത്രങ്ങളാണ്
    b) രണ്ടുചിത്രങ്ങളും വലുതാക്കിയാല്‍ വ്യക്തത കുറയില്ല
    c) ജിമ്പില്‍ വരയ്ക്കുന്നത് റാസ്റ്റര്‍ ചിത്രവും ഇങ്ക് സ്കേപ്പിലേത് വെക്ടര്‍ ചിത്രവുമാണ്
    d) വലുതാക്കും തോറും റാസ്റ്റര്‍ ചിത്രങ്ങളുടെ വ്യക്തത കുറയുന്നു എന്നാല്‍ വെക്ടര്‍ ചിത്രങ്ങളുടെ വ്യക്തത കുറയുന്നില്ല.
  1. ഇങ്ക്സ്കേപ്പില്‍ ഉപയോഗിക്കുന്ന duplicate എന്ന സങ്കേതവും clone എന്ന സങ്കേതവും താരതമ്യം ചെയ്താല്‍
    a) രണ്ടും പകര്‍പ്പെടുക്കാനുള്ളതാണ്
    b) dupilicate എടുക്കുമ്പോള്‍ നിറവ്യത്യാസം ഉണ്ടാകും
    c) dupilicate എടുത്താല്‍ പിന്നെ അതില്‍ മാറ്റം വരുത്താന്‍ കഴിയില്ല
    d) parent ല്‍ വരുത്തുന്ന മാറ്റം അതിന്റെ clone ലും ദൃശ്യമാകും
  2. അര്‍ദ്ധവൃത്തം വരക്കാന്‍ താഴെ കൊടുത്തിരിക്കുന്നതില്‍ ഏതെല്ലാം സ്വീകാര്യമാണ്
    a) circle ടൂള്‍ ഉപോയോഗിച്ച് വൃത്തം വരച്ച ശേഷംedit path by node ഉപയോഗിച്ച അര്‍ദ്ധവൃത്തമാക്കാം
    b) ടൂള്‍ കണ്‍ഡ്രോള്‍ ബാറില്‍ start value , end valueമാറ്റം വരുത്തി circle tool ഉപോയഗിക്കാം
    c) create spiral tool ഉപയോഗിക്കാം
    d) വൃത്തം വരച്ച് കുറേഭാഗം മായ്ച്ചുകളയാം
  3. inkscape ല്‍ വരച്ച ഒരു ഓബ്ജറ്റില്‍ നിഴലും വെളിച്ചവും ക്രമപ്പെടുത്തുന്നതിന്
    a) fill color tool മാത്രമായി ഉപയോഗിക്കാം
    b) gradient tool ഉപയോഗിക്കാം
    c) നിറം സ് പ്രേചെയ്യാന്‍ ടൂള്‍ ഉണ്ട്
    d) fill and stroke ഉപയോഗിക്കാം
  4. ഒന്നിനുമുകളില്‍ മറ്റൊന്ന് എന്ന ക്രമത്തില്‍ മൂന്ന് ഓബ്ജറ്റുകള്‍ inkscape ജാലകത്തില്‍ ക്രമീകരിച്ചിരിക്കുന്നുഏറ്റവും മുകളിലെ ഓബ്ജറ്റ് താഴേക്ക് കൊണ്ടുവരാന്‍ എന്തുചെയ്യണം?
    a) ഇത് സാധ്യമല്ല
    b) താഴെയാക്കേണ്ട ഓബ്ജറ്റിനെ സെലക്ട് ചെയ്ത്object ---lowerഎന്ന ക്രമത്തില്‍ പ്രവര്‍ത്തിപ്പിക്കുക
    c) താഴെയാക്കേണ്ട ഓബ്ജറ്റിനെ സെലക്ട് ചെയ്ത്page down എന്ന കീ അമര്‍ത്തുക
    d) താഴെയാക്കേണ്ട ഓബ്ജറ്റിനെ സെലക്ട് ചെയ്ത്object –fransform എന്ന ക്രമത്തില്‍ പ്രവര്‍ത്തിപ്പിക്കുക
    Type Three : Short questions and Answers
    ശരിയുത്തരങ്ങള്‍ തെരഞ്ഞെടുത്ത് ക്രമപ്പെടുത്തുക
ജിമ്പ് ,ഇങ്ക്സ്കേപ്പ് എന്നീ ഗ്രാഫിക് സോഫ്റ്റ് വെയറുകള്‍ താരതമ്യം ചെയ്തുകൊണ്ട് ഒരു കുറിപ്പ് തയ്യാറാക്കുകയായിരുന്നു അരുണും കൂട്ടുകാരും അവരുടെ ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്ന വസ്തൂതകളില്‍ നിന്നും ശരിയായവ തെരഞ്ഞെടുക്കുക
step 1
a) വെക്ടര്‍ ചിത്രങ്ങള്‍ തയ്യാറാക്കാന്‍ സഹായിക്കുന്ന സോഫ്റ്റ് വെയറാണ് ജിമ്പ്
b) റാസ്റ്റര്‍ ചിത്ര രചനയ്ക്ക് മാത്രമായ സോഫ്റ്റ് വെയറാണ് ഇങ്ക്സ്കേപ്പ്
c) വെക്ടര്‍ ചിത്ര രചനയ്ക്ക് ഉപയോഗിക്കുന്ന സ്വതന്ത്ര സോഫ്റ്റ് വെയറാണ് ഇങ്ക്സ്കേപ്
d) ചിത്രം വരയ്ക്കാനുപയോഗിക്കുന്ന ഒരു പ്രൊപ്രൈറ്ററി സോഫ്റ്റ് വെയറാണ് ജിമ്പ്
step 2
a) Gimp ന്റെ തനത് ഫോര്‍മാറ്റ് .jpg ആണ്.
b) Inkscape ന്റെ തനത് ഫോര്‍മാറ്റ് .svg ആണ്
c) Gimp ന്റെ തനത് ഫോര്‍മാറ്റ് .png യുമകാം
d)Inkscape ന്റെ തനത് ഫോര്‍മാറ്റ് .xcf ആകാം
step 3
a) ഇങ്ക്സ്ക്കേപ്പില്‍ വരയ്ക്കുന്ന ചിത്രങ്ങളെ പിക്സലുകളുടെ സമൂഹമായാണ് പരിഗണിക്കുന്നത്.
b) ജിമ്പില്‍ വരയ്ക്കുന്ന ചിത്രങ്ങളെ ഗണിത സമവാക്യങ്ങളുടെ രൂപത്തിലാണ് ജിമ്പ് സോഫ്റ്റ് വെയര്‍ ഓര്‍ത്തു വെയ്ക്കുന്നത്.
c)ജിമ്പില്‍ വരയ്ക്കുന്ന ചിത്രങ്ങളെ ജ്യാമിതീയ രൂപങ്ങളുടെ സമൂഹമായാണ് സൂക്ഷിക്കുന്നത്
d) ഇങ്ക്സ്ക്കേപ്പില്‍ വരയ്ക്കുന്ന ചിത്രങ്ങളെ ഗണിത സമവാക്യങ്ങളുടെ രൂപത്തിലാണ് ഇങ്ക്സ്ക്കേപ്പ് സോഫ്റ്റ് വെയര്‍ ഓര്‍ത്തു വെയ്ക്കുന്നത്.
step 4
a) Inkscapeജാലകത്തില്‍ ഒരു പേജിന്റെ പരപ്പ്304.8കി.മീ x 304.8കി.മീ വരെ ക്രമീകരിക്കാന്‍ സാധിക്കും
b) Gimp ജാലകത്തില്‍ പേജിന്റെ പരപ്പ് ക്രമീകരിക്കാന്‍ കഴിയില്ല
c)Inkscapeജാലകത്തില്‍ ഒരു പേജിന്റെ പരപ്പ് എപ്പോഴും ഒരേ അളവില്‍ത്തന്നെ നിലനില്‍ക്കുന്നു
d) Gimp ജാലകത്തില്‍ പേജിന്റെ പരപ്പ് ക്രമീകിക്കേണ്ടതില്ല
                                                                                          എന്ന്,
                                                                                                 അശ്വന്ത്.ഇ.പി
                                                                                                  

Wednesday 20 June 2012

വാതകാവസ്ഥയെക്കുറിച്ചൊരു കവിതയാകാം ഇനി. രചന :ഐസക് 
 എം വര്‍ഗ്ഗീസ്(ghss cheriyamundam,malappuram)

(വഞ്ചിപ്പാട്ട് രീതിയില്‍)
ബോയില്‍ നിയമമെന്തെന്നാല്‍ സ്ഥിര ഊഷ്മാവിലെ വ്യാപ്തം
മര്‍ദ്ദത്തിനു വിപരീതാനുപാതമല്ലോ!
ചാള്‍സ് നിയമം പ്രസ്ഥാവിച്ചാല്‍ സ്ഥിരമര്‍ദ്ദത്തിലെ വ്യാപ്തം
ഊഷ്മാവിനു നേരനുപാതത്തിലാണല്ലോ!
അവോഗാഡ്രോ നിയമത്തില്‍ മര്‍ദ്ദം,ഊഷ്മാവിവ സ്ഥിരം
വ്യാപ്തമല്ലോ മോളുകള്‍ക്ക് നേരനുപാതം.
ഇവ മൂന്നും കൂടിച്ചേര്‍ന്നാല് കിട്ടുമല്ലോ ആദര്‍ശ
വാതകസമവാക്യം PV = nRT
                                                                എന്ന്,
                                                                     അശ്വന്ത്.ഇ.പി

Tuesday 19 June 2012


കൂട്ടുകാരെ,
              sslc ഗണിതം- പാഠം 1 സമാന്തരശ്രേണികളുമായി ബന്ധപ്പെട്ട ചോദ്യങ്ങളിന്നു പരിചയപ്പെടാം
1)പദങ്ങളെല്ലാം എണ്ണല്‍ സംഖ്യകളായ ഒരു സമാന്തരശ്രേണിയില്‍ ആനേകം പദങ്ങളുണ്ട് . അവയിലൊരെണ്ണം പൂര്‍ണ്ണവര്‍ഗ്ഗമായാല്‍ പൂര്‍ണ്ണ വര്‍ഗ്ഗങ്ങളായ അനേകം പദങ്ങള്‍ ആ ശ്രേണിയില്‍ ഉണ്ടാകുമെന്ന് സ്ഥാപിക്കുക.ഒരു പൂര്‍ണ്ണവര്‍ഗ്ഗ പദം പോലുമില്ലാത്ത പദങ്ങളെല്ലാം എണ്ണല്‍ സംഖ്യകളായ ശ്രേണി ഉണ്ടാകുമോ?


2)2, 6, 10 ,....142 എന്ന സംഖ്യാശ്രേണിയിലെ പദങ്ങള്‍ ഉപയോഗിച്ച് ഒരു മാന്ത്രീകചതുരം നിര്‍മ്മിക്കുക. മാന്ത്രീകചതുരത്തിന് ഓരോ വരിയിലും നിരയിലും എത്ര കളങ്ങള്‍ വേണം? മാന്ത്രീക ചതുരം നിര്‍മ്മിക്കുക


3)ഒരു സര്‍ക്ക്യൂട്ടില്‍ ശ്രേണിയില്‍ ഘടിപ്പിച്ചിരിക്കുന്ന പതിനഞ്ചു പ്രതിരോധകങ്ങള്‍ 
ഇവയാണ്. 1Ω, 2Ω, 3Ω, ..... 15Ω. (യൂണിറ്റ്, Ω = ഓം). സര്‍ക്ക്യൂട്ടില്‍ ഒരു ബാറ്ററിയുണ്ട്. വോള്‍ട്ട് മീറ്റര്‍ ഉപയോഗിച്ച് നോക്കിയപ്പോള്‍ 3Ω നിടയില്‍ 4 വോള്‍ട്ടും , 12Ω നിടയില്‍ 16 വോള്‍ട്ടും കണ്ടു. 1Ω നിടയിലുള്ള വോള്‍ട്ടത എത്ര? ബാറ്ററിയുടെ emf എത്ര?


4)അഭിന്നകസംഖ്യകളായ √2 , √3 , √5 എന്നിവ ഒരു സമാന്തരശ്രേണിയിലെ തന്നെ പദങ്ങളാകുമോ? നിങ്ങളുടെ അഭിപ്രായം ഗണിതപരമായി സമര്‍ഥിക്കു   

Saturday 16 June 2012

രസതന്ത്രം പാഠം-1 വാതകാവസ്ഥ



നമുക്ക് ചുറ്റുമുള്ള വസ്തുക്കളെ പ്രധാനമായും ഖരം,ദ്രാവകം ,വാതകം എന്നിങ്ങനെ മൂന്നായി തരം തിരിച്ചിരിക്കുന്നു.എന്താണ് ഈ തരം തിരിക്കലിന്റെ അടിസ്ഥാനം എന്ന് നമുക്കാദ്യം പരിശോധിക്കാം.ഒരു പദാര്‍ത്ഥത്തിന്റെ ഏറ്റവും ചെറിയ കണികയാണ് ആറ്റ്ങ്ങള്‍( ആറ്റത്തിനുള്ളിലെക്ക് എന്ന പോസ്റ്റ്‌ കാണുക) എന്ന് നമുക്കറിയാം.ഇങ്ങനെയുള്ള ഒട്ടേറെ ആറ്റങ്ങള്‍ കൂടിചെര്നാല്‍ നമുക്ക്‌ ആ പദാര്‍ത്ഥം കിട്ടുമല്ലോ?ഇങ്ങനെ ആറ്റങ്ങള്‍ കൂടിച്ചേരുമ്പോള്‍ ആറ്റങ്ങള്‍ തമ്മിലുള്ള അകലത്തെ ആശ്രയിച്ചാണ് പദാര്‍ത്ഥം ഖരമോ,ദ്രാവകമോ അതോ വാതകമോ എന്ന് പറയുന്നത്.ആറ്റങ്ങള്‍ തമ്മിലുള്ള അകലം കൂടുന്തോറും അവ തമ്മിലുള്ള ആകര്‍ഷണ ബലം കുറയുന്നു (ന്വൂട്ടനും ചലനനിയമങ്ങളും 4 എന്ന പോസ്റ്റ്‌ കാണുക).
ആറ്റ്ങ്ങളെ വളരെ അടുത്തായാണ് പദാര്‍ത്ഥത്തില്‍ ക്രമീകരിച്ചിട്ടുള്ളത് എങ്കില്‍ അതിനെ നാം ഖരാവസ്ഥ എന്ന് വിളിക്കുന്നു.അതായത്‌ ഖരാവസ്ഥയില്‍ ആറ്റങ്ങള്‍ പരസ്പരം മുട്ടി നില്‍ക്കുന്നു.അപ്പോള്‍ ആറ്റങ്ങള്‍ തമ്മിലുള്ള ബലം വളരെ കൂടുതല്‍ ആയിരിക്കുമല്ലോ? പരസ്പരം മുട്ടി നില്‍ക്കുന്നതിനാല്‍ ഖരവസ്തുക്കളിലെ ആറ്റങ്ങള്‍ക്ക് ചലന സ്വാതന്ത്രവുമില്ല.ഖരവ്സ്തുക്കള്‍ക്ക് ആകൃതി ഉണ്ടാകുമോ? കല്ലിനു ആകൃതി ഇല്ലേ,ലോഹങ്ങല്‍ക്കോ? ആറ്റ്ങ്ങള്‍ പരസ്പരം മുട്ടി നില്‍ക്കുന്നതിനാല്‍ ഖര വസ്തുക്കള്‍ക്ക് ഒരു പ്രത്യേക ആകൃതി ഉണ്ടായിരിക്കും.
1.ഖരം                         2.ദ്രാവകം                                3.വാതകം                

ദ്രാവകങ്ങളുടെ കാര്യത്തിലോ? ആറ്റങ്ങള്‍ തമ്മിലുള്ള അകലം ഖര വസ്തുക്കളില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ ആയിരിക്കും.അതായത്‌ ആറ്റങ്ങള്‍ തമിലുള്ള ആകര്‍ഷണ ബലം കുറവായിരിക്കും.അങ്ങനെ വരുമ്പോള്‍ ആറ്റങ്ങള്‍ക്ക് ചെറിയ തോതിലുള്ള ചലന സ്വാതന്ത്രം ലഭിക്കുന്നു.ചലന സ്വാതന്തം ഉള്ളയ്തിനാല്‍ ദ്രാവകങ്ങള്‍ക്ക് പ്രത്യേക ആക്രിതിയോന്നുമില്ല.അവ സ്ഥിതി ചെയുന്ന പാത്രത്തിന്റെ ആകൃതി സ്വീകരിക്കുന്നു.
വാതക്കാവസ്ഥയില്‍ ആറ്റങ്ങള്‍ വളരെ അകലത്തായാണ് സ്ഥിതി ചെയ്യുന്നത്,അതുകൊണ്ട് തന്നെ അവ തമ്മിലുലുള്ള ആകര്‍ഷണ ബലം വളരെ കുറവയിരിക്കും,അല്ലെങ്കില്‍ ഇല്ല എന്ന് തന്നെ പറയാം. അതിനാല്‍ വാതക ആറ്റങ്ങള്‍ക്ക് പരമാവാധി ചലന സ്വാതന്ത്രം ലഭിക്കുന്നു.വാതകങ്ങക് പ്രത്യേക ആക്രിതിയോന്നു ഇല്ല.കൂടാതെ വാതകങ്ങള്‍ അവ നിറച്ചിരിക്കുന്ന പാത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നു.അത്കൊണ്ട് തന്നെ അവയുടെ വ്യാപ്തം എന്നത് സ്ഥിതി ചെയ്യുന്ന പാത്രത്തിന്റെ വ്യാപ്തത്തിന് തുല്യമായി എടുക്കുന്നു.
വസ്തുക്കളെ ഖരം,ദ്രാവകം,വാതകം എന്നിങ്ങനെയുള്ള തരംതിരിവ് അവയിലെ ആറ്റ്ങ്ങളുടെ ക്രമീകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു, അല്ലെ?ആറ്റ്ങ്ങള്‍ തമ്മിലുള്ള ആകര്‍ഷണ ബലമാണല്ലോ അവയുടെ അവസ്ഥ നിര്‍ണയിക്കുന്നത്,നാം ആറ്റങ്ങള്‍ക്ക് ഈ ബലത്തെ അതിജീവിക്കാനുള്ള ഊര്‍ജം നല്കിയാലോ? ആറ്റങ്ങള്‍ അവയിലെ ആകര്‍ഷണ ബലത്തെ ഭേദിച്ച് ചലിക്കാന്‍ തുടങ്ങും.അതായത്‌ നമുക്ക്‌ ഒരു പദാര്തത്തിനെ ഖരാവസ്ഥയില്‍ നിന്നും ചലന സ്വാതന്ത്രമുള്ള അവസ്ഥയിലേക്ക് (ദ്രാവകം,വാതകം) മാറ്റുന്നതിന് അവയിലെ ബലത്തെ അതിജീവിക്കാനുള്ള ഊര്‍ജം നല്‍കിയാല്‍ മതി.ഈ ഊര്‍ജം താപമായോ മറ്റ് രൂപങ്ങളിലോ നമുക്ക്‌ നല്‍കാം.അതായത്‌ ഒരു ഖരവസ്തുവിനെ ചൂടാക്കുമ്പോള്‍ അത് ആദ്യം ചലാന്‍ സ്വാതന്ത്രമുള്ള ദ്രാവകാവസ്തയിലെക്ക് നീങ്ങുന്നു. വീണ്ടും ചൂടാക്കിയാലോ കൂടുതല്‍ ചലന സ്വാതന്ത്രമുള്ള വാതകാവസ്ഥയിലെക്കും നീങ്ങുന്നു.ഇങ്ങനെ ഖരം,ദാവകം.വാതകം അവസ്ഥകളില്‍ നിന്നും മറ്റൊരു അവ്സ്തയിലേക്ക് ന്നീങ്ങുന്നതിനെ അവസ്ഥാമാറ്റം എന്ന് പറയുന്നു അവ്സ്ഥാമാററ്തിനു ആവശ്യമായ ഊര്‍ജം ഇപ്പോഴും നാം തന്നെ കൊടുക്കണം എന്നില്ല.പ്രകൃതിയില്‍ നിന്നും ഊര്‍ജം സ്വീകരിച്ചും അവ്സ്ഥാമാറ്റം ഉണ്ടാകുന്നു.നാം നനഞ്ഞ വസ്ത്രങ്ങള്‍ ഉണങ്ങനിടുമ്പോള്‍ അവയിലെ ദ്രാവകതന്മാത്രകള്‍ അന്തരീക്ഷത്തില്‍ നിന്നും ഊര്‍ജം സ്വീകരിച്ച് വാതവസ്തയിലേക്ക് നീരാവിയായി) പോകുന്നു.ഇതിനെ നാം ബാഷ്പീകരണം എന്ന് വിളിക്കുന്നു.ബാഷ്പീകരണം എന്നത് ഒരു തുടര്‍ പ്രക്രിയയാണ്.അത് എല്ലാ താപനിലയിലും നടക്കുന്നു.പക്ഷെ അതിന്റെ വേഗത എന്നത്‌ അന്തരീക്ഷ താപനിലയെ ആശ്രയിച്ചിരിക്കുന്നു.അതായത്‌ താപനില കൂടുമ്പോള്‍ ബാഷ്പീകരണ വേഗത കൂടുകയും തുണികള്‍ കൂടുതല്‍ വേഗം ഉണങ്ങുകയും ചെയ്യുന്നു.ചെറിയ താപനിലയിലോ, ബാഷ്പീകരണ വേഗത കുറവായിരിക്കും.ഇനി പറയാമല്ലോ ഉഷ്ണകാലത്ത് നനച്ച്ചിട്ട തുണികള്‍ വേഗം ഉണങ്ഗുന്നതിന്റെയും തണുപ്പുകാലത്ത് സാവധാനം ഉണങ്ഗുന്നതിന്റെയും കാരണങ്ങള്‍.
ഐസ് ഒരു ഖരവസ്തുവാണല്ലോ ? നാം 0 ഡിഗ്രി സെല്‍ഷ്യസില്‍ ഉള്ള ഒരു ഐസിനെ പാത്രത്തില്‍ എടുത്ത്‌ ചൂടാക്കുന്നു എന്നിരിക്കട്ടെ,ഓരോ സമയത്തും ഐസിന്റെ താപനിലയില്‍ ഉണ്ടാകുന്ന വ്യത്യാസം നമുക്ക്‌ ഒരു തെര്‍മോമീറ്റര്‍ ഉപയോഗിച്ച് അളക്കാം.ഈ വിവരങ്ങള്‍ നമുക്ക്‌ ഒരു പട്ടികയായി നല്കാമല്ലോ.എനിക്ക് ചെയ്തപ്പോള്‍ കിട്ടിയ പട്ടികയാണ് ചുവടെ.


താപനില (ഡിഗ്രി സെല്‍ഷ്യസില്‍ )
0
20
40
60
80
100
100
100
110
സമയം (സെക്കണ്ടില്‍ )
0
1
2
3
4
5
6
7
8


ഈ പട്ടികയില്‍ നിന്നും ഐസിനെ ചൂടാക്കുമ്പോള്‍ താപനില ക്രമമായി വര്‍ധിക്കുന്നു എന്ന് കാണാം.പൂജ്യം ട ഡിഗ്രി സെല്‍ഷ്യസില്‍ വച്ചു തന്നെ ഐസ് ദ്രാവകതിലെക് മാറുന്നു എന്നാല്‍ പിന്നീട് 100 ഡിഗ്രി സെല്‍ഷ്യസില്‍ എത്തുന്നതുവരെ താപം നല്‍കുമ്പോള്‍ താപനിലയും വര്‍ധിക്കുന്നു.പക്ഷെ  5,6.7 സെക്കണ്ടുകളില്‍ താപം നല്‍കുമ്പോഴും താപനില സ്ഥിരമായി തന്നെ നില്‍ക്കുന്നു.ഈ പ്രക്രിയയെ നാം അവസ്ഥാ മാറ്റം എന്ന് വിളിക്കുന്നു.പൂജ്യം മുതല്‍ 100 ഡിഗ്രി സെല്‍ഷ്യസില്‍ എത്തുന്നത് വരെയുള്ള ഭാഗത്ത്‌ നാം നല്‍കുന്ന താപം ദ്രാവകത്ത്തിലെ ആറ്റങ്ങള്‍ സ്വീകരിക്കുകയും അവയുടെ ഊര്‍ജം വര്‍ധിപ്പിക്കാന്‍ ഉപയോഗിക്കുകയും ചെയ്യും.ഈ സന്ദര്‍ഭത്തില്‍ ദ്രാവകാവസ്ഥയില്‍ തന്ന്ര്യായിരിക്കും.നൂറ് ഡിഗ്രി സെല്‍ഷ്യസില്‍ എത്തിയാല്‍ അവസ്ഥാമാറ്റം ആരംഭിക്കുന്നു.അതായത്‌ ദ്രാവകം വാതകമായി മാറുന്നു.ഈ സന്ദര്‍ഭത്തില്‍ താപനിലയില്‍ വ്യത്യാസം ഉണ്ടാകുന്നില്ല.അഞ്ചു മുതല്‍ ഏഴ് വരെയുള്ള സമയത്ത്‌ പദാര്‍ത്ഥത്തിന്റെ അവസ്ഥ ദ്രാവകവും വാതകവും കലര്‍ന്നതായിരിക്കും,അതായത്‌ അപ്പോള്‍ മാത്രമാണ് വാതകാവ്സ്ത്യിലെക്ക് മാറുന്നത്.ദ്രാവകാവസ്ഥയില്‍ നിന്നും വാതകാവ്സ്തയിലെക്ക് മാറുന്ന ഈ താപനിലയെ പദാര്ത്തത്തിന്റെ തിളനില അഥവാ ബോയ്ല്‍ിംഗ് പോയിന്റ് എന്ന് പറയുന്നു.



(സ്റ്റഡി കേരള ബ്ലോഗിലെ അരുണേട്ടനാണ് ഈ കുറിപ്പ് തയ്യാറാക്കിയത്.)

Friday 15 June 2012

sslc -വിജയത്തിലേക്കൊരു എളുപ്പവഴി.....!
sslc ക്കാരുടെ സുഗമമായ പഠനത്തിന് ഒട്ടേറെ സൌകര്യങ്ങളാണ് വിവിധ വെബ്സൈറ്റുകളൊരുക്കിയിരിക്കുന്നത്.ഇതിലൊന്നായ orukkam ക്ലാസുകളെ നമുക്കിന്നു പരിചയപ്പെടാം.http://www.youtube.com/itsvictersഎന്ന വിലാസത്തിലൂടെ നമുക്കും വീഡിയോകള് കണ്ടു മനസ്സിലാക്കാം.ക്ലാസ്സിലെ അദ്യാപകനെപ്പോലെ ക്ലസ്സുകലളെടുത്തുതരുന്നത്   ഗ്രഹിക്കുന്നത്  പാഠഭാഗങ്ങളെ    മനസ്സിലുറപ്പിക്കാനേറെ         സഹായകരമാകും.                                                      
                                                                                                 എന്ന്,
                                                                                                          അശ്വന്ത്.ഇ.പി

Monday 11 June 2012

ബുദ്ധിയെ പരീക്ഷിക്കാം:

മാനസികശേഷിയുടെ അളവ് പരിശോധിക്കാനായി നിരവധി സംവിധാനങ്ങളിന്ന് നിലവിലുണ്ട്.അതിനായി ഒരു വെബ്സൈറ്റ് പരിചയപ്പെടാം.http://www.lumosity.com/ എന്നതാണ് വിലാസം.സ്വയം മനസിലാക്കാം-നമ്മുടെ സ്ഥാനം.
                                                                                                             എന്ന്,
                                                                                                              അശ്വന്ത്.ഇ.പി

Thursday 7 June 2012

sslc ക്ലാസുകളാരംഭിച്ചു

                             കേരളത്തിലെ മുഴുവനുസ്കൂളുകളിലും sslc ക്ലാസുകളാരംഭിച്ചിരിക്കയാണ്.sslc പഠനകാലം രസകരമാക്കിതീRക്കാനായി നമുക്ക് ഒന്നിക്കാം.sslc പാഠഭാഗങ്ങളുടെ multimidia സാധ്യത  പ്രയോജനപ്പടുത്തി  രൂപകല്പ്പന ചെയ്ത ഒരു വെബ്സൈറ്റിലേകാകുള്ള ലിങ്കാണ് താഴെ കൊടുത്തിരിക്കുന്നത്.
http://resource.itschool.gov.in/ഏവരും ഉപയോഗപ്പെടുത്തുമെന്നു കരുതുന്നു.
                                                                                         എന്ന്,
                                                                                                   അശ്വന്ത്.ഇ.പി
                                                                                           

Wednesday 6 June 2012

സുഹൃത്തുക്കളെ,
       പുതിയൊരു വിദ്യാലയകാലം ആരംഭിക്കുകയായി.പാഠഭാഗങ്ങളെ ഇണക്കിച്ചേറക്കാനും ലളിതമാക്കാനും സഹായിക്കുന്ന വിഭവങ്ങളെ കൂട്ടിയിണക്കാനും ക്വിസ് രംഗത്തെ മാറുന്ന രീതിയെ മലയാളികള്ക്ക് പരിചയപ്പെടുത്താനുമാണ് ഈ സംരംഭം.ഏവരുടെയും സഹകരണം പ്രതീക്ഷി ച്ചു കൊള്ളുന്നു.                  
                                                                                          എന്ന്,
                                                                                                 അശ്വന്ത്.ഇ.പി